---
title: "ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാലത്തിനൊപ്പം മാറണം; പോരായ്മകൾ പരിഹരിക്കണമെന്ന് ചേലേരി"
english_title: "Abdul Kareem Chelery Calls for Reform in Minority Educational Institutions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377582/abdul-kareem-chelery-minority-education-convention-kannur`"
published_at: "2026-08-09T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78116be6be3_1000222566.jpg"
keywords: ["Abdul Kareem Chelery", "Muslim League", "Minority Education", "Kannur"]
---

# ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാലത്തിനൊപ്പം മാറണം; പോരായ്മകൾ പരിഹരിക്കണമെന്ന് ചേലേരി

> **Lead Summary:** **കണ്ണൂർ**: വിദ്യാഭ്യാസ മേഖലയിൽ പൊതുസമൂഹത്തെയും സമുദായത്തെയും ന്യൂനപക്ഷ വിഭാഗങ്ങളെയും മെച്ചപ്പെട്ട തലത്തിലേക്ക് എത്തിക്കാൻ ഗൗരവമായ ആലോചനകൾ ആവശ്യമാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് _അഡ്വ. അബ്ദുൽ കരീം ചേലേരി_ പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ**: വിദ്യാഭ്യാസ മേഖലയിൽ പൊതുസമൂഹത്തെയും സമുദായത്തെയും ന്യൂനപക്ഷ വിഭാഗങ്ങളെയും മെച്ചപ്പെട്ട തലത്തിലേക്ക് എത്തിക്കാൻ ഗൗരവമായ ആലോചനകൾ ആവശ്യമാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് _അഡ്വ. അബ്ദുൽ കരീം ചേലേരി_ പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ കാലത്തെ സാഹചര്യത്തിനനുസരിച്ച് നേട്ടങ്ങൾ കൈവരിക്കാൻ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് ചേലേരി അഭിപ്രായപ്പെട്ടു. പോരായ്മകൾ പരിഹരിച്ച് മുന്നോട്ടുപോകാനും സ്ഥാപനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ പാക്കേജിന്റെ ഗുണഫലങ്ങൾ ലഭ്യമാക്കുന്ന നിരവധി സ്ഥാപനങ്ങൾ ജില്ലയിലുണ്ടെന്നും ചേലേരി കൂട്ടിച്ചേർത്തു. സി.എച്ച് മുഹമ്മദ് കോയ മുതൽ അഡ്വ. എൻ. ഷംസുദ്ദീൻ വരെ വിദ്യാഭ്യാസ മേഖലയിൽ മുസ്‌ലിംലീഗ് പ്രതിനിധാനം ചെയ്ത മന്ത്രിമാർ പിന്തുടർന്നത് സമുദായത്തിന്റെയും സമൂഹത്തിന്റെയും പൊതുതാൽപര്യത്തിനനുസരിച്ചുള്ള നയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രത്തിന്റെ പുനർനിർമാണത്തിൽ വിദ്യാഭ്യാസത്തിന് നിർണായക പങ്കുണ്ടെന്നും എന്നാൽ ചരിത്രത്തെ വക്രീകരിക്കാനും ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് കടിഞ്ഞാണിടാനും സംഘ്പരിവാർ ശക്തികൾ ശ്രമിക്കുകയാണെന്നും ചേലേരി ആരോപിച്ചു. അതിനെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ പ്രസിഡന്റ് _എം.പി.എ റഹീം_ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി _സുബൈർ നെല്ലിക്കാപറമ്പ്_ പ്രഭാഷണം നടത്തി.

കെ.ടി സഹദുല്ല, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അഡ്വ. പി മഹമൂദ്, സിദ്ദീഖ് സഖാഫി അൽമഖർ, ഡോ. ഷാഹുൽ ഹമീദ്, അഡ്വ. കുട്ടൂക്കൻ മൊയ്തു, അബൂബക്കർ വായാട് ഉൾപ്പെടെ നിരവധി പേർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377582/abdul-kareem-chelery-minority-education-convention-kannur`)